കുൽധാര എന്ന നിഗുഢതകൾ നിറഞ്ഞ പ്രേതഗ്രാമം


200 വർഷം മുന്പ് ആളുകൾ ഒറ്റരാത്രികൊണ്ട് ഉപേക്ഷിച്ച ഗ്രാമം. 

രാജസ്ഥാൻ മരുഭൂമിയിലെ ജയ്‌സാൽമീറിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കുൽധാര. 1,500 ൽ അധികം ആളുകളും 400 ഓളം വീടുകളും ഉണ്ടായിരുന്ന ഇവിടം ഇപ്പോൾ വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു പ്രേതഗ്രാമമാണ്.
                                                               Picture courtesy Pinterest
 
ഏകദേശം 200 വർഷം മുന്പ് കുൽധാര പാലിവാൾ ബ്രാഹ്മണരുടെ ഗ്രാമമായിരിന്നു. അക്കാലത്ത് ജയ്‌സാൽമീറിന്റെ ദിവാൻ (മന്ത്രി) ആയിരുന്നു സലിംസിംഗ് ക്രൂരതയ്‍ക്കും അശാസ്ത്രീയമായ നികുതി പിരിവുകൾക്കും കുപ്രശസ്തനായിരുന്നു. കുൽധാര ഗ്രാമത്തലവന്റെ ഇളയമകളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച ജയ്‌സാൽമീറിന്റെ ദിവാൻ, സലിം സിംഗ് പലരീതിയിലും അവളെ തന്റെ പാട്ടിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം അവളെ വിവാഹം കഴിച്ചു തരാൻ ഗ്രാമതലവനെ നിരന്തരമായി നിർബന്ധിച്ചു. വഴങ്ങുന്നില്ലാ എന്നുമനസിലാക്കി ദിവാൻ വിവാഹത്തിന് ഒരു സമയപരിധി നിചയിച്ചുനൽകി. ആ സമയപരിധി കഴിഞ്ഞാൽ താൻ നിർബന്ധിതമായി ഗ്രാമത്തിൽ പ്രവേശിച്ച് പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകുമെന്നും, ബന്ധുക്കളോ ഗ്രാമീണരോ തന്റെ വഴിയിൽ തടസ്സമായി വന്നാൽ അവർക്ക് വലിയ നികുതി ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ദിവാന്റെ കോപത്തെ ഭയന്ന് കുൽധാര ഗ്രാമത്തിലെ മുഴുവൻ ആളുകളും ദിവാൻ നൽകിയസമയപരിധി തീരുന്ന രാത്രിയിൽ അഭിമാനം സ്മരക്ഷിക്കുന്നതിനായി കുൽധാര ഗ്രാമം ഉപേക്ഷിച്ഛ് ഓടിപ്പോയി, ഒരു രാത്രികൊണ്ട് വീടും അവർക്കുള്ളതെല്ലാം ഉപേക്ഷിച്ചു അവർ എവിടെപ്പോയി എന്ന് ആർക്കും അറിയില്ല. അവർ പോകുന്നത് ആരുംകണ്ടിട്ടുമില്ല. പാലിവാളുകൾ എവിടെയാണ് പുനരധിവസിച്ചതെന്ന് ഇതുവരെ ആർക്കും അറിയില്ല. കുൽധാരയിൽ വീണ്ടും താമസിക്കാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ് അവർ ഗ്രാമത്തെ ശപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനുശേഷം ഗ്രാമത്തിൽ ആരും ഒരിക്കലും താമസിച്ചിരുന്നില്ല. 

ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കുൽധാരയെ ഒരു പൈതൃക സ്ഥലമായി പരിപാലിക്കുന്നു. 


എങ്ങനെ അവിടെ പോകാം:- ജയ്സാൽമീറിൽ നിന്ന്  18 കിലോമീറ്റർ അകലെയുള്ള കുൽധാരയിലേക്ക്  റോഡ്മാർഗം പോകാം .  ഏറ്റവും അടുത്ത വിമാനത്താവളമായ ജോധ്‌പൂർ  (രാജസ്ഥാൻ) ജയ്സാൽമീറിൽ നിന്ന് 285 കിലോമീറ്റർ അകലെയാണ്.

Comments

Post a Comment

Popular posts from this blog

Poisonous bird- Hooded pitohui the only known bird to be toxic,

Interesting facts about New Zealand