മൂന്ന് വർഷത്തെ 'ടൂർ ഓഫ് ഡ്യൂട്ടി'ക്ക് സിവിലിയന്മാരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ ആർമി ആലോചിക്കുന്നു


മൂന്ന് വർഷത്തെ 'ടൂർ ഓഫ് ഡ്യൂട്ടി'ക്ക് സിവിലിയന്മാരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ ആർമി ആലോചിക്കുന്നു



യുവാക്കളെ മൂന്നുവർഷത്തേക്ക് ഓഫീസർമാരായും മറ്റ് റാങ്കുകളിലുമായി വിവിധ ജോലികൾക്കായി ആകർഷിക്കുന്നതിനുള്ള നിർദ്ദേശം ഇന്ത്യൻ ആർമി പരിഗണിക്കുന്നു. രാജ്യത്ത് ദേശീയതയും ദേശസ്നേഹവും വളർത്തുന്നതിനായി ആണ് മൂന്നുവർഷത്തേക്ക് 'ടൂർ ഓഫ് ഡ്യൂട്ടി' (ToD) എന്ന പദ്ധതി നിർദ്ദേശിക്കപ്പട്ടത്. കരസേനയിൽ ചേരാൻ ആഗ്രഹിക്കാത്ത, എന്നാൽ താൽക്കാലിക കാലയളവിൽ സൈനിക ജീവിതം അനുഭവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ വികാരം മനസ്സിലാക്കാനുള്ള ശ്രമമായാണ് ഈ നിർദ്ദേശം.

ഈ പുതിയ കര്‍മ്മപദ്ധതി നിർദ്ദേശം അംഗീകാരം ലഭിക്കുകയാണെങ്കിൽ സെലക്ഷൻ മാനദണ്ഡങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. തുടക്കത്തിൽ 100 മുതൽ 1000 ഉദ്യോഗസ്ഥരെ പദ്ധതിയുടെ ഭാഗമായി നിയമനത്തിനായി പരിഗണിക്കുന്നതന്ന് കരസേന വക്താവ്അറിയിച്ചു. നിലവിൽ, കരസേന, ചെറുപ്പക്കാരെ ഹ്രസ്വ സേവന കമ്മീഷന് കീഴിൽ 10 വർഷത്തേക്ക് നിയമിക്കുന്നു, അത് 14 വർഷം വരെ നീട്ടാം. എന്നാൽ പുതിയ കര്‍മ്മ പദ്ധതി നിർദ്ദേശപ്രകാരം, മൂന്നുവർഷത്തേക്കാണ് 'ടൂർ ഓഫ് ഡ്യൂട്ടി' യുടെ കീഴിൽ റിക്രൂട്ട് ചെയ്‌യുന്നത്‌, എന്നിരുന്നാലും, പ്രധാന ഫോർ‌വേർ‌ഡ് സ്ഥലങ്ങളിൽ‌ എല്ലാം വിന്യസിക്കാൻ അർഹതയുണ്ട്, മാത്രമല്ല അവരുടെ റോളുകളിൽ‌ യാതൊരു നിയന്ത്രണവുമില്ല. സേനയ്ക്കായി വിഭാവനം ചെയ്യുന്ന വിശാലമായ പരിഷ്കാരങ്ങളുടെ ഭാഗമായ ഈ നിർദ്ദേശം ഇന്ത്യൻ സൈന്യത്തിലെ ഉന്നത കമാൻഡർമാരുടെ യോഗത്തിൽ ചർച്ചചെയ്യാൻ തിരുമാനിച്ചു.

അതേസമയം, സൈന്യത്തിന്റെ ഈ പുതിയ പദ്ധതിയെ സൈനികതന്ത്രപരമായ കാര്യവിദഗ്ധർ, മുൻ സൈനിക മേധാവികൾ തുടങ്ങിയവരിൽ ചിലർ സ്വാഗതം ചെയ്തപ്പോൾ മറ്റു ചിലർ ഇതിൽ "അന്തർലീനമായ അപകടസാധ്യതകളെ" കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.നിർദ്ദിഷ്ട പദ്ധതി പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ളവരെ മുൻ‌നിര ബേസ് പോലുള്ള പ്രധാന മേഖലകളിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ഇവരുടെ അഭിപ്രായം.

ഒരു വർഷത്തെ പരിശീലനവും മൂന്ന് വർഷത്തെ “ടൂർ ഓഫ് ഡ്യൂട്ടി” ജോലിയും പൂർത്തിയാക്കിയ ഒരു സൈനികന് ആത്മവിശ്വാസം,ടീംവർക്ക്,ഉത്തരവാദിത്തം,സ്ട്രെസ് മാനേജ്മെന്റ്,സാമൂഹിക കഴിവുകൾ എന്നിവയിൽ പ്രകടമായ പുരോഗതി കൈവരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-----------------------


Updated on 17/05/2020

യുവാക്കൾക്ക് ഇന്ത്യൻ സൈന്യത്തില്‍ മൂന്നുർഷത്തെസേവനത്തിന് അവസരമൊരുക്കുന്ന “ടൂർ ഓഫ് ഡ്യൂട്ടി” സംവിധാനത്തെ സ്വാഗതം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് രംഗത്ത്. മൂന്ന് വർഷത്തെ സൈനിക സേവനം യുവാക്കൾക്ക് പ്രവർത്തന പരിചയം നേടാനുള്ള അവസരം ലഭിക്കുമെന്ന് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ടൂർ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന യുവാക്കൾക്ക് അതിന് ശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Anand Mahindra suggests 'comprehensive' lifting of lockdown after ...

യുവാക്കൾക്ക് ഇന്ത്യൻ സൈന്യത്തിൽ “ടൂർ ഓഫ് ഡ്യൂട്ടിയിലുടെ” സൈന്യത്തിന്റെ ഭാഗമാക്കുന്നത്സംബന്ധിച്ച ആലോചന സ്വാഗതാർഹമാണെന്ന് സൈന്യത്തിന് എഴുതിയകത്തിൽ ആനന്ദ് മഹീന്ദ്രപറയുന്നു.



Comments

  1. നന്നായിട്ടുണ്ട് ����

    ReplyDelete

Post a Comment

Popular posts from this blog

Poisonous bird- Hooded pitohui the only known bird to be toxic,

World’s Richest Temple - Sree Padmanabha swamy temple,Thiruvanthapuram,Kerala,India.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള അഞ്ച് വസ്തുതകൾ