ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള അഞ്ച് വസ്തുതകൾ

 


ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള അഞ്ച് വസ്തുതകൾ

 ക്ഷേത്രങ്ങളുടെ നാടാണ് കേരളം. തനതായവാസ്തുവിദ്യ ഓരോ ക്ഷേത്രങ്ങളെയും വേറിട്ടു നിർത്തുന്നുമാത്രമല്ല മിക്ക ക്ഷേത്രങ്ങളുടെയും പിന്നിൽ ആകർഷകമായ ഒരു കഥയുണ്ട്.തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ്. ഇത് പ്രതിവർഷം ദശലക്ഷക്കണക്കിന് ഭക്‌തരെ ആകർഷിക്കുന്നുമാത്രമല്ല ഇത് ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണെന്നാണ് ഇത്‌ അറിയപ്പെടുന്നത്. മതിലകം രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌. കാസർഗോഡ് ജില്ലയിലുള്ള അനന്തപുരതടാക ക്ഷേത്രം ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനമായ ഈ ക്ഷേത്രത്തെ ഭൂലോക വൈകുണ്ഠമെന്നും വിശേഷിപ്പിക്കുന്നു.

ക്ഷേത്രത്തെക്കുറിച്ചുള്ളഏറ്റവുംആകർഷകമായഅഞ്ച് വസ്തുതകൾ.

തമിഴ്‌കത്തിന്റെയുംതദ്ദേശീയ കേരളത്തിന്റെയുംസമന്വയമാണ് ക്ഷേത്ര വാസ്തുവിദ്യ.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ,കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഇതുപോലെ ഉയരമുള്ളതല്ല. സാധരണ ഒന്നോരണ്ടോ നില ഉയരമുള്ളവയാണ് അവയിൽ മിക്കതും ചരിഞ്ഞ മേൽക്കൂരകളുള്ളവയാണ്. പദ്മനാഭസ്വാമി ക്ഷേത്രം തമിഴ് ശൈലിയിലുള്ള വാസ്തുവിദ്യയെ വളരെയധികം സ്വാധീനിക്കുന്നു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിരവധി ക്ഷേത്രങ്ങളോട് സാമ്യമുള്ള ഉയരമുള്ള ഗോപുരവുംഉയർന്ന മതിലുകളുംസങ്കീർണ്ണമായ കൊത്തുപണികളും കേരളത്തിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെമാത്രം പ്രതേകതയാണ്.

ആധുനികതിരുവിതാംകൂറിന്റെശില്പി എന്ന പേരിൽപ്രശസ്തനുംശ്രീപത്മനാഭന്റെ കടുത്ത ഭക്തനുമായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഇന്നുകാണുന്ന വിധം ക്ഷേത്രം പുനരുദ്ധരിച്ചത്‌.ഇപ്പോൾ കാണുന്ന തമിഴ് ശൈലിയിൽ പണിത ഏഴുനില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്.

വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്ന സാളഗ്രാമങ്ങളും കടുശർക്കരയോഗക്കൂട്ടുകൊണ്ടും നിർമ്മിച്ച പ്രധാന പ്രതിഷ്ട്ട.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ട്ട ശയിക്കുന്ന മഹാവിഷ്ണുവാണ്. പതിനെട്ടടി നീളമുള്ള വിഗ്രഹം കിഴക്കോട്ട് ദർശനമായാണള്ളത്. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്. . ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്വിഷ്ണുശിവൻ) സാന്നിദ്ധ്യം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ചതാണ് പ്രധനപ്രതിഷ്ട. നേപ്പാളിലുള്ള ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്ന വിശേഷാകൃതിയിലുള്ള കല്ലുകളാണ് സാളഗ്രാമങ്ങൾ. ഇവ വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്നു. പലനിറത്തിലും ഇവയുണ്ടെങ്കിലും കറുപ്പാണ് പ്രധാനനിറം. ഇന്ത്യയിലെ പല ഹൈന്ദവഭവനങ്ങളിലും ആശ്രമങ്ങളിലും സാളഗ്രാമങ്ങൾ പൂജിയ്ക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ  ക്ഷേത്രമാണിത്.

വിലമതിക്കാനാവാത്ത അമൂല്യ ആഭരണങ്ങളുടെയുംരത്നങ്ങളുടെയും ശേഖരം ക്ഷേത്രത്തിലെ നിലവറകളിൽ ഉണ്ട്പക്ഷെ ഇത് ഒരു നിധിശേഖരമല്ല. B നിലവറയിൽ മാത്രം ഒന്നേകാൽ ലക്ഷം കോടിയോളം (1ട്രില്ലിയൻ ഡോളർ)രൂപ വിലമതിക്കുന്ന ശേഖരം ഉണ്ടാണെന്നാണ് അറിയാൻ സാധിക്കുന്നത്പക്ഷെ ഇതിന്റെ മുല്യം പറഞ്ഞുകേൾക്കുന്ന ഊഹോപോഹങ്ങൾക്കും വളരെമുകളിലാണ്. സ്വർണാഭരണങ്ങൾ കൂടാതെ പ്രാചിനകാലത്തുള്ള വിവിധ രാജ്യങ്ങളുടെ സ്വർണ്ണനാണയങ്ങളുടെ ശേഖരംവിവിധ അമൂല്യമായ രത്‌നങ്ങൾ എന്നിവ ശേഖരത്തിലുണ്ട്. മുഗൾ ട്രഷറിയുടെ ശക്തിയുടെ പരമോന്നത മൂല്യം ഒൻപതിനായിരം കോടിരൂപയാണ് (90 ബില്യൺ ഡോളർ).

ആറ് വർഷത്തിലൊരിക്കൽ ജനുവരിയിൽ ലക്ഷദീപം ഉത്സവം ആഘോഷിക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ലക്ഷദീപ ഉത്സവം. ക്ഷേത്രത്തിനകത്തും ചറ്റുമായി ഒരു ലക്ഷം വിളക്കുകൾ കത്തിച്ചാണ്‌ ഉത്സവം ആഘോഷിക്കുന്നത്. 56 ദിനം നീണ്ട മുറജപത്തിന് പര്യവസാനമായി പത്മനാഭ സ്വാമി ക്ഷേത്രത്തിനകവും പരിസരവും മകരസംക്രാന്തി ദിനത്തിൽ ഈ ദീപപ്രഭയില്‍ ശോഭിക്കും. 2020-ൽ ലക്ഷദീപത്തിനായി 21000 പേര്‍ക്കാണ് ക്ഷേത്രദര്‍ശനപാസ് അനുവദിച്ചത്.

തിരുവതാംകൂർ രാജാക്കന്മാർ ശ്രീ പദ്മനാഭദാസന്മാരായിട്ടാണ് രാജ്യം ഭരിച്ചരിന്നത്.

 1750 ജനുവരി മാസം അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവും രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും,പരിവാരങ്ങളും ശ്രീപത്മനാഭനു മുന്നിലേക്ക്‌ എഴുന്നെള്ളി തലമുറകളായി തനിയ്ക്ക്കും തന്റെ വംശത്തിനും ചേർന്നതും താൻ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവൻ ശ്രീപത്മനാഭന്‌(തൃപ്പടിദാനം)അടിയറ വെച്ചു,തുടർന്ന് ഉടവാൾ പദ്മനാഭതൃപ്പാദങ്ങളിൽ സമർപ്പിച്ച്‌ തിരിച്ചെടുത്ത്‌ ശ്രീ പദ്മനാഭദാസനായി രാജ്യം ഭരിയ്ക്ക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തുഅതിനാലാണ് തിരുവതാംകൂർ രാജാക്കന്മാർ ശ്രീ പദ്മനാഭദാസനായി അറിയപ്പെടുന്നത്.

 



 

 

 

 

 

 


Comments

Post a Comment

Popular posts from this blog

Poisonous bird- Hooded pitohui the only known bird to be toxic,

World’s Richest Temple - Sree Padmanabha swamy temple,Thiruvanthapuram,Kerala,India.