ഇന്ത്യൻ സ്വകാര്യ വാർത്താചാനലുകൾക്ക് ഏർപ്പെടുത്തിയ പ്രക്ഷേപണവിലക്ക് ഭാഗികമായി പിൻവലിച്ചു.


ഇന്ത്യൻ സ്വകാര്യ വാർത്താചാനലുകൾക്ക് ഏർപ്പെടുത്തിയ പ്രക്ഷേപണവിലക്ക് ഭാഗികമായി പിൻവലിച്ചു.


ദൂരദർശൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ സ്വകാര്യ വാർത്താചാനലുകൾക്കും നേപ്പാളിൽ ഏർപ്പെടുത്തിയ പ്രക്ഷേപണവിലക്ക് കേബിൾ ടീവി ഓപ്പറേറ്റർമാർ ഭാഗികമായി പിൻവലിച്ചു. എന്നാൽ ആക്ഷേപകരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ഏതാനും വാർത്താചാനലുകൾ ഇപ്പോഴും രാജ്യത്ത് നിരോധിച്ചിരിക്കുന്നു, എന്നും കേബിൾ ടീവി ഓപ്പറേറ്റർമാരുടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ദുർബ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദൂരദർശൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ സ്വകാര്യ വാർത്താ ചാനലുകളുടെയും പ്രക്ഷേപണം കേബിൾ ടീവി ഓപ്പറേറ്റർമാർ ജൂലൈ 9 മുതൽ നിർത്തിവച്ചിരുന്നു. നേപ്പാളിലെ ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്ന റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തുന്നു എന്നുപറഞ്ഞായിരുന്നു ഈ വിലക്ക്.

ഇന്ത്യൻ വാർത്താചാനലുകൾക്കെതിരെ വിലക്ക് ഏർപ്പെടുത്തിയതിന് കേബിൾ ഓപ്പറേറ്റർമാർക്ക് നേപ്പാൾ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നന്ദി പറഞ്ഞിരുന്നു.

വ്യാജവും അടിസ്ഥാനരഹിതവും വിവേകശൂന്യവും ആയ വാർത്തകളുടെ പ്രക്ഷേപണത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 9ന് നേപ്പാൾ ഇന്ത്യയിലേക്ക് ഒരു നയതന്ത്ര കുറിപ്പ് അയച്ചു. തങ്ങളുടെ രാജ്യത്തിനും അതിന്റെ നേതൃത്വത്തിനുംഎതിരായി ഒരുവിഭാഗം ഇന്ത്യൻ മാധ്യമങ്ങൾ.“തെറ്റായതും,തെറ്റിദ്ധരിപ്പിക്കുന്നതും മായ വാർത്തകൾ നൽകുന്നത് സാമൂഹിക മര്യാദയോടെ ലംഘനമാണെന്ന്” നേപ്പാൾ മന്ത്രാലയം കുറിപ്പിൽ പറഞ്ഞു.

മെയ് 8ന് ഉത്തരാഖണ്ഡിലെ ലിപുലെഖ് ചുരം ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാനമായ റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടായത്.

ഈ റോഡ് ഉദ്ഘാടനത്തോട് നേപ്പാൾ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത് നേപ്പാൾ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഈ വാദം ഇന്ത്യ തെളുവുകൾ നിരത്തി നിരസിച്ചു. ഇതിനു പുറകെ, തന്ത്രപ്രദാനമായ മൂന്ന് ഇന്ത്യൻ മേഖലകൾ ഉൾപ്പെടുത്തി ഭരണഘടനാ ഭേദഗതിയിലൂടെ നേപ്പാൾ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അപ്‌ഡേറ്റുചെയ്‌തു. മൂന്ന് ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കലപാനി, ലിംപിയാദുര എന്നിവ ഉൾപ്പെടുന്ന ഒരു പുതിയ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിച്ചു. 

"കൃത്രിമമായി ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം അംഗീകരിക്കാനാവില്ല” എന്നാണ് ഭൂപടവിഷയത്തിൽ ഇന്ത്യ നയതന്ത്ര കുറിപ്പ് നേപ്പാളിന് കൈമാറിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ ചൈന ബന്ധം വഷളായതിന്റെ പിന്നാലെ ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ബന്ധം തകർന്നത് ചൈനയുടെ നേപ്പാളിന്റെ മേലുള്ള ആധിപത്യം വ്യക്തമാക്കുന്നതായി രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

മുൻ പ്രധാനമന്ത്രി 'പ്രചന്ദ' ഉൾപ്പെടെയുള്ള മുതിർന്ന എൻ‌സി‌പി നേതാക്കൾ അദ്ദേഹത്തിന്റെ ആരോപണങ്ങളെ വിമർശിച്ചു. പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപ്പെട്ട അദ്ദേഹം അടുത്തിടെ നടത്തിയ ഇന്ത്യൻ വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയമായി ശരിയല്ലെന്നും നയതന്ത്രപരമായി ഉചിതമല്ലെന്നും പറഞ്ഞു.





Comments

Post a Comment

Popular posts from this blog

Poisonous bird- Hooded pitohui the only known bird to be toxic,

Interesting facts about New Zealand